Sunday, January 23, 2011

ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക്‌ ലഭ്യമാവണം – ഇ.ടി. മുഹമ്മദ്‌ ബഷീര്‍

മുക്കം:ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണങ്ങളുടെയും ഗുണഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ലഭ്യമാകുമ്പോള്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം സാക്ഷാത്‌കരി ക്കപ്പെടുകയുള്ളൂവെന്ന്‌ മുന്‍ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. മുക്കം എം.എ.എം.ഒ.കോളേജ്‌ കെമിസ്‌ട്രി ഡിപ്പാര്‍ട്ട്‌മെന്റ്‌ യു.ജി.സി. ധനസഹായത്തോടെ ‘സ്‌പെക്‌ട്രോസ്‌കോപ്പിയുടെ രസതന്ത്രാപഗ്രഥന പഠനത്തിലെ അധുനാതന പ്രവണതകള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന നാഷണല്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം സംതൃപ്‌തി നല്‍കുന്നുവെങ്കിലും ഉന്നത വിദ്യാഭ്യാസം വേണ്ടത്ര കുറ്റമറ്റതാക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ലെന്നദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാം മുന്നിലാണെങ്കിലും ഗുണനിലവാരം നേടുന്നതില്‍ ഇനിയും ഏറെ ദൂരം മുന്നോട്ട്‌ പോകേണ്ടിയിരിക്കുന്നു. ആഗോളീകരണം യാഥാര്‍ ഥ്യമായ സാഹചര്യത്തില്‍ ആഗോളീകരിക്കപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ ഭാരതീയവത്‌ക രണവും പ്രാദേശികവത്‌കരണവുമാണ്‌ ഇന്നത്തെ ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ്‌ പ്രിന്‍സിപ്പല്‍ വി.എം.ഉസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. മാനേജര്‍ വി.ഇ.മോയിമോന്‍ ഹാജി, പ്രൊഫ.സുഗുണന്‍ (കുസാറ്റ്‌), സി.പി.കുഞ്ഞിമുഹമ്മദ്‌, പി.ടി.എ. വൈസ്‌ പ്രസിഡന്റ്‌ നാസര്‍ കൊളായി, ഡോ.ടി.സി.സൈമണ്‍, യു.യു.സി. നംഷീദ്‌ എന്നിവര്‍ സംസാരിച്ചു. കെമിസ്‌ട്രി ഡിപ്പാര്‍ട്ട്‌മെന്റ്‌ മേധാവി ഡോ.രാധാകൃഷ്‌ണന്‍ സ്വാഗതവും ബെന്‍സി എം. തോമസ്‌ നന്ദിയും പറഞ്ഞു.

No comments:

Post a Comment